Tuesday, August 25, 2015
How to refill Hp 802 Color ink cartridge tutorial
Sunday, August 9, 2015
ലാൻഡ് സ്കാപ്പിംഗ്
നമുക്ക് ചുറ്റും നാം കാണുന്ന മണൽ, ചല്ലി, ബേബി ചിപ്സ് , ഗ്രാവൽ, പാറ കല്ലുകള്‍ ഇവയൊക്കെയും ഉപയോഗിച്ചും നമുക്ക് ലാൻഡ് സ്കാപ്പിംഗ് ചെയ്യാവുന്നതാണ്. നമ്മുടെ അഭിരുചിക്കനുസരിച്ചാണ് നാം ലാൻഡ് സ്കാപ്പിംഗ് ചെയ്യേണ്ടത്. പണ്ടത്തെ തറവാടുകളിൽ തുളസിത്തറയും അതിനു ചുറ്റും ഉള്ള പൂന്തോട്ടവും എല്ലാം പഴയകാല ലാൻഡ് സ്കാപ്പിംഗ് ആണ്. ഇന്ന് സങ്കരയിനം ചെടികളാണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്
ലാൻഡ് സ്കാപ്പിംഗ് 2 ആയി തരാം തിരിക്കാം- സോഫ്റ്റ് സ്കാപിംഗ് എന്നും ഹാർഡ് സ്കാപ്പിംഗ് എന്നും.ലാൻഡ് സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തിന് പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നും വരുത്താതെ അങ്ങനെ നിലനിർത്തികൊണ്ട് ചെയ്യുന്നത് സോഫ്റ്റ് സ്കാപ്പിങ്ങും ലാൻഡ് സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് ചെയ്യുന്നത് ഹാർഡ് സ്കാപ്പിംഗ് എന്നും പറയുന്നു
ലാൻഡ് സ്കാപ്പിംഗ് ചെയ്യുന്നതിന് വേണ്ടുന്ന കാര്യങ്ങൾ
- സൈറ്റ് പ്ലാൻ : ലാൻഡ് സ്കാപ്പിംഗ് ചെയ്യേണ്ട സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ ആദ്യം ഉണ്ടാക്കണം അതിനു ശേഷം ചെയ്യേണ്ടുന്ന കാര്യങ്ങൾ അതിൽ അടയാള പെടുത്തുക
- സ്ഥലത്തിനെ കുറിച്ചുള്ള പഠനം : സൂര്യന്റെ ചലനം കാറ്റിന്റെ ദിശ, മണ്ണിന്റെ ഗുണം എന്നിവ മനസിലാക്കുന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത് .
- ആവശ്യം മനസിലാക്കുക : ലാൻഡ് സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തെ ആവശ്യം മനസിലാകി വേണം അത് ചെയ്യാൻ ഉദാഹരണം കളിസ്ഥലം, പാർക്കിംഗ് ഏരിയ മുതലായവ.
- സ്ഥലത്തിന്റെ ക്രമീകരണം : ലാൻഡ് സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തുള്ള കെട്ടിടങ്ങല്ക്ക് ചേരുന്ന തരത്തില വേണം ഡിസൈൻ നിറം എന്നിവ കൂടാതെ ആളുകൾ കയറി വരുന്ന ഭാഗങ്ങളിൽ പ്രാധാന്യം കൊടുത്തുകൊണ്ട് കൂടുതൽ ഭംഗിയുള്ള ചെടികള ധാരാളം വയ്ക്കാൻ നോക്കണം .ഏതൊക്കെ ചെടികൾ എവിടെ വേണം എന്ന് മുൻകൂട്ടി തീരുമാനിക്കണം കുടുംബാങ്ങങ്ങൾക്കു ഉല്ലാസത്തിനായി ആളുകളുടെ ദ്രിഷ്ടിയിൽ നിന്നും ഒഴിഞ്ഞ സ്ഥലത്ത് സ്വിമ്മിംഗ് പൂൾ , വേലി ചെടികളും വള്ളി ചെടികളും കൊണ്ട് മറച്ച സിറ്റിംഗ് ഏരിയ എന്നിവ സ്ഥാപിക്കാം
- ചെടികൾ തിരഞ്ഞെടുക്കുക : കാലാവസ്ഥ സൂര്യ പ്രകാശം മണ്ണിന്റെ ഗുണം എന്നിവ മനസിലാക്കി അതിനു യോജിച്ച ചെടികൾ തിരഞ്ഞെടുക്കണം.കാലാകാലങ്ങളോളം നില്ക്കുന്ന ചെടികളാണ് കൂടുതൽ നല്ലത്. കുട്ടി ചെടികൾ കൂട്ടം കൂട്ടമായി വക്കുന്നത് നന്നായിരിക്കും
- ലാൻഡ് സ്കാപ്പിംഗ് പ്ലാൻ അനുസരിച് നിർമ്മാണ പ്രവർത്തനങ്ങൾ വേണം ആദ്യം ചെയ്യേണ്ടത് കാടും പടലവും പറിച്ചു മാറ്റി ഗ്രൌണ്ട് വൃത്തിയാക്കുക . കുളം ഇരിപ്പിടങ്ങൾ നടപ്പാത പൂന്തോട്ട വിളക്കുകൾ ഇവയൊക്കെ ആദ്യമേ ക്രമീകരിക്കണം.
- സൂക്ഷിക്കുന്ന വിധം : ലാൻഡ് സ്കാപ്പിംഗ് അറ്റ കുറ്റ പണികൾ ചെയ്യേണ്ടത് അവിഭാജ്യമായ ഒന്നാണ് ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ അതിന്റെ ഭംഗി നശിച്ചു പോകും.ദിവസം രണ്ടു തവണ വെള്ളമൊഴിക്കുകയും മുറതെറ്റാതെ കീടനാശിനി പ്രയോഗം നടത്തുകയും വേണം
കൂടുതൽ ലാൻഡ് സ്കാപ്പിംഗ് വിവരണങ്ങളും ലാൻഡ് സ്കാപ്പിംഗ് വർക്ക് ചെയ്യുന്ന രീതികളുമായി ചർച്ച തുടരും...
നിലം ഒരുക്കൽ അല്ലെങ്കിൽ ഗ്രൌണ്ട് പ്രിപ്പറേഷൻ
ലാൻഡ് സ്കേപ്പിങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യം അല്ലെങ്കിൽ ഒരു ഘടകം ആണ്
നിലം ഒരുക്കൽ മണ്ണിന്റെ ഘടന മനസിലാക്കിയാലേ പ്ലാന്റിംഗ് ചെയ്യാൻ
പറ്റുകയുള്ളു ഉപ്പിന്റെ അംശം ഉള്ള മണ്ണ് , പാര് മണ്ണ്, ചെളിയുള്ള മണ്ണ് ,
വെള്ള മണ്ണ് ഇവയൊന്നും ലാൻഡ് സ്കേപ്പിങ്ങിനു അനുയോജ്യം അല്ല ഗ്രൌണ്ടിന്റെ
വിവിധ ഭാഗങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചു ലാബിൽ കൊടുത്തു ടെസ്റ്റ് ചെയ്തു
(സോയിൽ ടെസ്റ്റിംഗ് ലാബിൽ ) മണ്ണിന്റെ പോഷക ഘടന മനസിലാക്കി അതിനെ
അടിസ്ഥാനപെടുത്തി അവശ്യ ഘടകങ്ങള ചേർക്കാവുന്നതാണ് . PH മൂല്യം 6.5 മുതൽ 7.5
വരെ ഉള്ള മണ്ണാണ് പൊതുവെ ചെടി നടാൻ അനുയോജ്യം. അമ്ല ഗുണമാണോ ക്ഷാര ഗുണമാണോ
എന്ന് മനസ്സിലാക്കി അതിനു യോജിച്ച ഘടകങ്ങൾ ചേർക്കുക ( ഉദാ: കുമ്മായം ,
ഉപ്പ്, ചാരം മുതലായവ ) PH മൂല്യം മനസിലാക്കാൻ ഉള്ള ഒരു വിദ്യ പറഞ്ഞു തരാം
ഹൈഡ്രഞ്ചിയ എന്ന് പേരുള്ള ചെടി PH മൂല്യം പരിശോധിക്കാൻ ഉപയോഗിക്കാവുന്നതാണ്
അമ്ലം കൂടുതൽ ഉള്ള മണ്ണിൽ ഇതിന്റെ പൂക്കൾക്ക് നീല നിറവും ക്ഷാരം കൂടുതൽ
ഉള്ള മണ്ണിൽ പിങ്ക് നിറവും ആയിരിക്കും. PH മൂല്യം അനുസരിച്ചാണ്
സസ്യത്തിന്റെ ആരോഗ്യവും വളർച്ചയും.
മണ്ണും വളപ്രയോഗവും
ആദ്യമായിൽ ലാൻഡ് സ്കേപ്പിംഗ് ചെയ്യുന്ന സ്ഥലത്തുള്ള കുറ്റിച്ചെടികളും
കളകളും മറ്റു പാഴ് വസ്തുക്കളും മാറ്റണം ഇതിനായി 1/2 അടി മുതൽ 1 അടി വരെ
ആഴത്തിൽ മണ്ണ് മാറ്റി അവിടെ കളയില്ലാത്ത നല്ല മണ്ണ് നിറക്കാം . അല്ലെങ്കിൽ
മണ്ണ് കിളച്ചു അതിലെ അനാവശ്യ വസ്തുക്കൾ മാറ്റി അനുയോജ്യമായ രീതിയിൽ തയാർ
ചെയ്യാം .
നല്ല വളക്കൂറുള്ള മണ്ണിൽ കാലി വളം ചേർക്കേണ്ടതില്ല കാലി വളത്തിൽ കളകളുടെ വിത്തുകൾ ഉണ്ടാവും അതിനാല കള മാറ്റാൻ പ്രയാസമാകും ഇനി കാലി വളം ചേർക്കുകയാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ച്ച നിലം നനക്കേണ്ടി വരും അപ്പോൾ കളകൾ മുളച്ചു വരുകയും അതിനെ വേരോടെ പിഴുതു മാറ്റാൻ പറ്റുകയും ചെയ്യും .നിലം നിരപ്പാക്കി അതിൽ വെള്ളം കെട്ടി കിടക്കാത്ത രീതിയിൽ ചരിവ് കൊടുത്തു മണ്ണൊലിപ്പ് തടയാനുള്ള ക്രമീകരണങ്ങൾ ചെയ്യണം മണ്ണിനോടൊപ്പം മണൽ ജൈവ വളം ചകിരിചോർ, അല്ലെങ്കിൽ രാസ വളം ഇവ ചേർത്ത് സജ്ജമാക്കാം. ചിതലിന്‍റെ നശീകരണത്തിനായി പ്രതിവിധികൾ ചെയ്യണം . ഇതിനു വേണ്ടി വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നത് നല്ലതാണ്.
നല്ല വളക്കൂറുള്ള മണ്ണിൽ കാലി വളം ചേർക്കേണ്ടതില്ല കാലി വളത്തിൽ കളകളുടെ വിത്തുകൾ ഉണ്ടാവും അതിനാല കള മാറ്റാൻ പ്രയാസമാകും ഇനി കാലി വളം ചേർക്കുകയാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ച്ച നിലം നനക്കേണ്ടി വരും അപ്പോൾ കളകൾ മുളച്ചു വരുകയും അതിനെ വേരോടെ പിഴുതു മാറ്റാൻ പറ്റുകയും ചെയ്യും .നിലം നിരപ്പാക്കി അതിൽ വെള്ളം കെട്ടി കിടക്കാത്ത രീതിയിൽ ചരിവ് കൊടുത്തു മണ്ണൊലിപ്പ് തടയാനുള്ള ക്രമീകരണങ്ങൾ ചെയ്യണം മണ്ണിനോടൊപ്പം മണൽ ജൈവ വളം ചകിരിചോർ, അല്ലെങ്കിൽ രാസ വളം ഇവ ചേർത്ത് സജ്ജമാക്കാം. ചിതലിന്‍റെ നശീകരണത്തിനായി പ്രതിവിധികൾ ചെയ്യണം . ഇതിനു വേണ്ടി വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നത് നല്ലതാണ്.
St.Michael's CSI Church Kollad: Youth Song by Rev.Shibu P.L.
Youth Conference 2015(Theme song) <<< Link (Sheet Music)
Subscribe to:
Posts (Atom)