Sunday, April 5, 2015

BEGINNER GUITAR

അപ്പോസ്തലന്മാർ

അപ്പോസ്തലന്മാർ

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഇവർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അപ്പോസ്തലന്മാർക്ക് ചില അധികാരങ്ങൾ ക്രിസ്തു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1] യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. പത്രോസ് ആയിരുന്നു അപ്പോസ്തല സംഘത്തിന്റെ നേതാവ്. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ശ്ലീഹാ എന്ന അരമായ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ലീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.

Thursday, April 2, 2015

യൂദ ഇസ്കര്യോത്തയുടെ ചരിത്രം

യൂദാസ് സ്കറിയോത്ത


Judas Iscariot (right), retiring from the Last Supper, painting by Carl Bloch, late 19th century
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും ബൈബിൾ പറയുന്നു.
യേശു ക്രിസ്തുവിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി മത്തായിയുടെ സുവിശേഷം പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് അപ്പ. പ്രവർത്തനങ്ങളിൽ (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള അക്കൽദാമ എന്നറിയപ്പെട്ടു.
യൂദാസിന്റെ സുവിശേഷം എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും യേശു ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവർത്തകനായ മാനുവൽ ജോർജ്ജ് എഴുതിയ പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

യൂദാസിന്റെ സുവിശേഷം

യൂദാസിന്റെ സുവിശേഷം എന്നത് ഒരു പ്രശസ്തമായ ജ്ഞാനവാദഗ്രന്ഥമാണ്‌. ഈ സുവിശേഷം 1978 ലാണ് ഈജിപ്തിലെ മരുഭൂമികളിലൊന്നിൽ നിന്ന് കണ്ടെത്തിയത്. നാഷനൽ ജോഗ്രഫിക് ഇത് പഠനങ്ങൾക്കു വിധേയമാക്കിയ ശേഷം 2006 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. പുസ്തകം ഏറെ വിവാദങ്ങൾക്കു തുടക്കമിട്ടു. യൂദാസിന്റെ സുവിശേഷം എ.ഡി. 130-150 കാലത്ത് എഴുതപ്പെട്ടുവെന്നു കരുതുന്നു. ആദിമ ക്രൈസ്തവ സഭയുടെ പിതാവായിരുന്ന ഐറേനിയസ് എന്ന ബിഷപ്പ് എ.ഡി. 180ല് ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട് എന്നത് അതിനും മുന്പ് ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിന്റെ തെളിവാണ്. യൂദാസ് സ്കറിയോത്തനേരിട്ടു എഴുതിയതാവാൻ തരമില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാവാം രചന നിർവഹിച്ചത്. നോസ്റ്റിക് (ജ്ഞാനവാദം) സുവിശേഷങ്ങളുടെ പട്ടികയിലാണ് ഈ സുവിശേഷത്തെയും മതപണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂദാസ് സ്കറിയോത്തയേശുവിനെ ഒറ്റിക്കൊടുത്തത് യേശുവിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നുവെന്ന് സുവിശേഷം പറയുന്നു. യൂദാസ് സ്കറിയോത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നുവെന്നും സുവിശേഷം പഠിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള വിവര്ത്തനം പത്രപ്രവർത്തകനായ മാനുവൽ ജോർജ് നിർഹവഹിച്ചു. യൂദാസിന്റെ ജീവിതം സംബന്ധിച്ച വിശദമായ പഠനവും ഡിസി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിലുണ്ട്.

Sunday, September 7, 2014

ST.MICHAEL'S C.S.I. CHOIR,KOLLAD: CHOIR SUNDAY 2014

ST.MICHAEL'S C.S.I. CHOIR,KOLLAD: CHOIR SUNDAY 2014: നമ്മുടെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് സഭ ഗായകസംഘഞായർ സമുചിതമായി നടത്തപ്പെട്ടു.കീർത്തനം 37 ആലപിച്ചുകൊണ്ട് ആരാധന ആരംഭിച്ചു.മഹായിടവക ക്‌ള...

Saturday, September 6, 2014

ഓണം 2014

കൊല്ലാട് സെന്റ്‌.മീഖായേൽ യൂത്ത് മൂവ്മെന്റിന്റെ ഓണാഘോഷവും ഓണസദ്യയും ഇന്ന് നടത്തപ്പെട്ടു.ആഘോഷത്തിനു മുൻപ് പഴയ മിഷ്യൻ വീടും പരിസരവും യുവജനങ്ങൾ തന്നെ വൃത്തിയാക്കി.യുവജനങ്ങൾ ആരംഭിക്കുന്ന ലൈബ്രറിക്കായുള്ള കൂപ്പണ്‍ നറുക്കെടുപ്പും ഇന്ന് നടത്തി.

Sunday, January 12, 2014

യുവജന സമ്മേളനം ഇന്ന് ദേവാലയത്തിൽ

പള്ളം ജില്ലാ യുവജന സമ്മേളനം നടത്തുന്നതിന്റെ ഭാഗമായി ഇന്ന് ആരാധനയ്ക്ക് ശേഷം ഒരു യുവജന സമ്മേളനം  ദേവാലയത്തിൽ നടത്തപ്പെട്ടു. 
ഗിസ് ല ആലീസ് ഡേവിഡിന്റെ പ്രാർത്ഥനയോടെ യോഗം തുടങ്ങി.
അനീഷ്‌ പി.പാപ്പച്ചൻ (മഹായിടവക യുവജന പ്രസ്ഥാനം ഓർഗനൈസിംഗ് കമ്മിറ്റി അംഗം ) സംസാരിക്കുന്നു.
കൊല്ലാട് സഭയിലെ യൂത്ത് പ്രതിനിധി രമ്യ കെ. ജോസഫ് സംസാരിക്കുന്നു.
കൂടുതൽ യുവജനങ്ങളെ ഇതിൽ ഭാഗഭാക്കാക്കുന്നതിനും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിനും വേണ്ടിയാണ്‌ ഈ സന്ദർശനവും യോഗവും സംഘടിപ്പിച്ചത്.
ഈ യോഗത്തിൽ മഹായിടവക യുവജന പ്രസ്ഥാനം ഓർഗനൈസിംഗ് കമ്മിറ്റി അംഗമായ 
ചാൻസി മാത്യു , യുവലോകം മാസിക ചീഫ് എഡിറ്റർ ലാജി പീറ്റർ എന്നിവരും പങ്കെടുത്തു.
യോഗത്തിൽ കൊല്ലാട് സഭയിലെ യൂത്ത് മൂവ്മെന്റ് 
വൈസ് പ്രസിഡന്റ് കുര്യൻ കെ.പോൾ അദ്ധ്യക്ഷത വഹിച്ചു.
ജെസ്സിൻ ജോസ് (ജോ.സെക്രട്ടറി) സ്വാഗതവും ജിബിൻ ബാബു നന്ദിയും ആശംസിച്ചു.