Monday, December 21, 2015

Type in 11 Indian Languages with Google Indic Keyboard

നിങ്ങള്‍ക്കൊരു ക്രിസ്ത്മസ് സമ്മാനം.

കൂട്ടുകാരേ ഇതാ നിങ്ങള്‍ക്കൊരു ക്രിസ്ത്മസ് സമ്മാനം. വിപണിയില്‍ 824 ഡോളര്‍ വിലയുള്ള 13 സോഫ്റ്റ്‌വെയറുകള്‍ സൌജന്യമായി നേടാം. 
Product list:
1. WonderFox DVD Video Converter

2. IObit Advanced SystemCare 9 Pro 1-Year

3. ConeXware PowerArchiver 2015

4. Desktoppaints Animated Wallpaper Maker

5. WonderFox HD Video Converter Pro

6. EPub Converter Ultimate

7. Sticky Password Platinum 1-Year

8. Artensoft Tilt Shift Generator

9. WonderFox DVD Ripper Pro

10. Do Your Data Recovery Professional

11. FlipHTML5 Gold Plan 1-Year

12. Project Dogwaffle PD Particles 9

13. Engelmann Media GmbH CDRWIN 9

ഈ ഓഫര്‍ ജനുവരി 8 ന് അവസാനിക്കും. വൈകാതെ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങിക്കോളൂ.

ആന്‍ഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ

സുഹൃത്തുക്കളേ  ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു അടിപൊളി ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആണ് ... ഇത് ഉപയോഗിച്ച് പത്തോളം ഫോട്ടോകൾ ചേർത്ത് ഒരു ഫോട്ടോ ആൽബം ആക്കാം ..അതുവഴി നമ്മുടെ വിശേഷ ദിവസത്തെ ഫോട്ടോകൾ ചേർത്ത് അടിപൊളി ആൽബം ഉണ്ടാക്കാം .... കൂടാതെ മറ്റു എല്ലാവിധ എഡിറ്റിങ്ങും ഇത് ഉപയോഗിച്ച ചെയ്യാവുന്നതാണ് ...
മറ്റു എല്ലാ എഡിറ്റിംഗ് സോഫ്റ്റ്‌ വെയറുകളെപോലെ തന്നെ ഉപയോഗിക്കാൻ എളുപ്പമാണ് .. അപ്പൊ താഴെ തന്നിട്ടുള്ള ലിങ്ക് ഉപയോഗിച്ച സോഫ്റ്റ്‌ വെയര് ഡൌണ്‍ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഓപ്പണ്‍ ആകൂ ...

പരസ്യങ്ങൾ മുകൾ ഭാഗത്ത് കാണിക്കും .. അതിനു താഴെ യായി കോളേജ് എന്നാ ഓപ്ഷൻ കാണാം .. അതിൽ ക്ലിക്ക് ചെയ്‌താൽ നേരത്തെ പറഞ്ഞ പോലെ പത്തോളം ഫോട്ടകൾ പല വിധത്തിൽ വേച് ഒരു ഫോട്ടോ ആക്കാവുന്നതാണ് ..


സ്റ്റീക്കർ എന്നത് എടുത്താൽ ഒരു ഫോട്ടോയിൽ പലവിധ സ്റ്റിക്കർ പാച് ചെയ്യാവുന്നതാണ് ...ആവശ്യമുള്ളവ ഡൌണ്‍ ലോഡ് ചെയ്തെടുക്കെണ്ടാതാണ് ..പല പ്ലിംഗ് ചര്ച്ചകള്ക്കും ഇത് വളരെ ഉപയോഗ പ്രദം ആയിരിക്കും ..
പ്രൊ എഡിറ്റ്‌ എടുത്താൽ ഒരു ഫോട്ടോയിൽ എല്ലാ വിധ എഡിറ്റിംഗ് ജോലികളും ചെയ്തെടുക്കാം .......ആവശ്യ മായ ടൂളുകൾ ഡൌണ്‍ ലോഡ് ചെയ്തെടുക്കേണ്ടതാണ് ....
ബ്യുട്ടി എടുത്താൽ മൊബൈലിന്റെ ക്യാമെറ ഓപ്പണ്‍ ആവുകയും ലൈവ് ആയിട്ടുള്ള ഫോട്ടോ എടുത്ത് എഡിറ്റ് ചെയ്യാവുന്നതാണ് ....
പൈപ്പ് എടുത്താൽ അതിൽ ഉള്ള ടൂളുകൾ ഉപയോഗിച്ച ഫോട്ടോ അടിപൊളി ആക്കാവുന്നതാണ് .....


                      ചുരുക്കത്തിൽ പല പല സോഫ്റ്റ്‌ വെയർ ഉപയോഗിക്കുന്നതിനു പകരം ഈ ഒരു സോഫ്റ്റ്‌ വെയർ ഉപയോഗിച്ചാൽ മതി ....ടൂളുകൾ എല്ലാം ഡൌണ്‍ ലോടി ഫോട്ടോകൾ അടിപൊളി ആക്കൂ .............

                                          ആവശ്യ മുള്ളവർ  DOWNLOAD     ചെയ്തോളൂ ..

Saturday, November 28, 2015

Jesus - the light: ശിശുവായ മോശെ

Jesus - the light: ശിശുവായ മോശെ: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം ...

Sunday, September 27, 2015

johnsondanielkollad@music: Bulbul /Banjo

johnsondanielkollad@music: Bulbul /Banjo: ഇത് ബുൾബുൾ എന്നറിയപ്പെടുന്ന സംഗീതോപകരണം. ഇന്നലെ കോട്ടയത്ത്‌ മാമ്മൻ മാപ്പിള ഹാളിലെ സംഗീതോപകരണ പ്രദർശനസ്റ്റാളിൽ നിന്നും വാങ്ങിയത്. ...

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here) makingmusicfun_piano_sh...

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here) makingmusicfun_piano_sh...

johnsondanielkollad@music: Sheet Music for you

johnsondanielkollad@music: Sheet Music for you: Carol - Mahathwathin Rajavay(Page1) Download Carol - Mahathwathin ( Page2) Carol - Poojirha Raajaraam (Download)

Thursday, September 24, 2015

ഒക്ടോബർ 4 - യുവജന ഞായർ

പരിപാടികൾ
യുവജനങ്ങൾ നേതൃത്വം നല്കുന്ന
  1. ആരാധന 
  2. യുവജന സമ്മേളനം 
  3. ശുചീകരണ - സേവന പ്രവർത്തനങ്ങൾ
കടന്നു വരൂ ... സഹകരിക്കൂ.. അനുഗ്രഹം നേടൂ...

ST.MICHAEL'S C.S.I. CHOIR,KOLLAD: Chords with Keyboard

ST.MICHAEL'S C.S.I. CHOIR,KOLLAD: Chords with Keyboard

Sunday, August 9, 2015

ലാൻഡ്‌ സ്കാപ്പിംഗ്

നമുക്ക് ചുറ്റും നാം കാണുന്ന മണൽ, ചല്ലി, ബേബി ചിപ്സ് , ഗ്രാവൽ, പാറ കല്ലുകള്‍ ഇവയൊക്കെയും ഉപയോഗിച്ചും നമുക്ക് ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യാവുന്നതാണ്. നമ്മുടെ അഭിരുചിക്കനുസരിച്ചാണ് നാം ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യേണ്ടത്. പണ്ടത്തെ തറവാടുകളിൽ തുളസിത്തറയും അതിനു ചുറ്റും ഉള്ള പൂന്തോട്ടവും എല്ലാം പഴയകാല ലാൻഡ്‌ സ്കാപ്പിംഗ് ആണ്. ഇന്ന് സങ്കരയിനം ചെടികളാണ് ഇതിനായി കൂടുതലും ഉപയോഗിക്കുന്നത്
    ലാൻഡ്‌ സ്കാപ്പിംഗ് 2 ആയി തരാം തിരിക്കാം- സോഫ്റ്റ്‌ സ്കാപിംഗ് എന്നും ഹാർഡ് സ്കാപ്പിംഗ് എന്നും.ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തിന് പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നും വരുത്താതെ അങ്ങനെ നിലനിർത്തികൊണ്ട്‌ ചെയ്യുന്നത് സോഫ്റ്റ്‌ സ്കാപ്പിങ്ങും ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് ചെയ്യുന്നത് ഹാർഡ് സ്കാപ്പിംഗ് എന്നും പറയുന്നു
ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യുന്നതിന് വേണ്ടുന്ന കാര്യങ്ങൾ
  1. സൈറ്റ് പ്ലാൻ : ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യേണ്ട സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ ആദ്യം ഉണ്ടാക്കണം അതിനു ശേഷം ചെയ്യേണ്ടുന്ന കാര്യങ്ങൾ അതിൽ അടയാള പെടുത്തുക
  2. സ്ഥലത്തിനെ കുറിച്ചുള്ള പഠനം : സൂര്യന്റെ ചലനം കാറ്റിന്റെ ദിശ, മണ്ണിന്റെ ഗുണം എന്നിവ മനസിലാക്കുന്നതാണ് ഇത് കൊണ്ട് ഉദേശിക്കുന്നത് .
  3. ആവശ്യം മനസിലാക്കുക : ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തെ ആവശ്യം മനസിലാകി വേണം അത് ചെയ്യാൻ ഉദാഹരണം കളിസ്ഥലം, പാർക്കിംഗ് ഏരിയ മുതലായവ.
  4. സ്ഥലത്തിന്റെ ക്രമീകരണം : ലാൻഡ്‌ സ്കാപ്പിംഗ് ചെയ്യുന്ന സ്ഥലത്തുള്ള കെട്ടിടങ്ങല്ക്ക് ചേരുന്ന തരത്തില വേണം ഡിസൈൻ നിറം എന്നിവ കൂടാതെ ആളുകൾ കയറി വരുന്ന ഭാഗങ്ങളിൽ പ്രാധാന്യം കൊടുത്തുകൊണ്ട് കൂടുതൽ ഭംഗിയുള്ള ചെടികള ധാരാളം വയ്ക്കാൻ നോക്കണം .ഏതൊക്കെ ചെടികൾ എവിടെ വേണം എന്ന് മുൻകൂട്ടി തീരുമാനിക്കണം കുടുംബാങ്ങങ്ങൾക്കു ഉല്ലാസത്തിനായി ആളുകളുടെ ദ്രിഷ്ടിയിൽ നിന്നും ഒഴിഞ്ഞ സ്ഥലത്ത് സ്വിമ്മിംഗ് പൂൾ , വേലി ചെടികളും വള്ളി ചെടികളും കൊണ്ട് മറച്ച സിറ്റിംഗ് ഏരിയ എന്നിവ സ്ഥാപിക്കാം
  5. ചെടികൾ തിരഞ്ഞെടുക്കുക : കാലാവസ്ഥ സൂര്യ പ്രകാശം മണ്ണിന്റെ ഗുണം എന്നിവ മനസിലാക്കി അതിനു യോജിച്ച ചെടികൾ തിരഞ്ഞെടുക്കണം.കാലാകാലങ്ങളോളം നില്ക്കുന്ന ചെടികളാണ് കൂടുതൽ നല്ലത്. കുട്ടി ചെടികൾ കൂട്ടം കൂട്ടമായി വക്കുന്നത് നന്നായിരിക്കും
  6. ലാൻഡ്‌ സ്കാപ്പിംഗ് പ്ലാൻ അനുസരിച് നിർമ്മാണ പ്രവർത്തനങ്ങൾ വേണം ആദ്യം ചെയ്യേണ്ടത് കാടും പടലവും പറിച്ചു മാറ്റി ഗ്രൌണ്ട് വൃത്തിയാക്കുക . കുളം ഇരിപ്പിടങ്ങൾ നടപ്പാത പൂന്തോട്ട വിളക്കുകൾ ഇവയൊക്കെ ആദ്യമേ ക്രമീകരിക്കണം.
  7. സൂക്ഷിക്കുന്ന വിധം : ലാൻഡ്‌ സ്കാപ്പിംഗ് അറ്റ കുറ്റ പണികൾ ചെയ്യേണ്ടത് അവിഭാജ്യമായ ഒന്നാണ് ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ അതിന്റെ ഭംഗി നശിച്ചു പോകും.ദിവസം രണ്ടു തവണ വെള്ളമൊഴിക്കുകയും മുറതെറ്റാതെ കീടനാശിനി പ്രയോഗം നടത്തുകയും വേണം
കൂടുതൽ ലാൻഡ്‌ സ്കാപ്പിംഗ് വിവരണങ്ങളും ലാൻഡ്‌ സ്കാപ്പിംഗ് വർക്ക്‌ ചെയ്യുന്ന രീതികളുമായി ചർച്ച തുടരും...


നിലം ഒരുക്കൽ അല്ലെങ്കിൽ ഗ്രൌണ്ട് പ്രിപ്പറേഷൻ
ലാൻഡ് സ്കേപ്പിങ്ങിലെ പ്രധാനപ്പെട്ട ഒരു കാര്യം അല്ലെങ്കിൽ ഒരു ഘടകം ആണ് നിലം ഒരുക്കൽ മണ്ണിന്റെ ഘടന മനസിലാക്കിയാലേ പ്ലാന്റിംഗ് ചെയ്യാൻ പറ്റുകയുള്ളു ഉപ്പിന്റെ അംശം ഉള്ള മണ്ണ് , പാര് മണ്ണ്, ചെളിയുള്ള മണ്ണ് , വെള്ള മണ്ണ് ഇവയൊന്നും ലാൻഡ് സ്കേപ്പിങ്ങിനു അനുയോജ്യം അല്ല ഗ്രൌണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ചു ലാബിൽ കൊടുത്തു ടെസ്റ്റ് ചെയ്തു (സോയിൽ ടെസ്റ്റിംഗ് ലാബിൽ ) മണ്ണിന്റെ പോഷക ഘടന മനസിലാക്കി അതിനെ അടിസ്ഥാനപെടുത്തി അവശ്യ ഘടകങ്ങള ചേർക്കാവുന്നതാണ് . PH മൂല്യം 6.5 മുതൽ 7.5 വരെ ഉള്ള മണ്ണാണ് പൊതുവെ ചെടി നടാൻ അനുയോജ്യം. അമ്ല ഗുണമാണോ ക്ഷാര ഗുണമാണോ എന്ന് മനസ്സിലാക്കി അതിനു യോജിച്ച ഘടകങ്ങൾ ചേർക്കുക ( ഉദാ: കുമ്മായം , ഉപ്പ്, ചാരം മുതലായവ ) PH മൂല്യം മനസിലാക്കാൻ ഉള്ള ഒരു വിദ്യ പറഞ്ഞു തരാം ഹൈഡ്രഞ്ചിയ എന്ന് പേരുള്ള ചെടി PH മൂല്യം പരിശോധിക്കാൻ ഉപയോഗിക്കാവുന്നതാണ് അമ്ലം കൂടുതൽ ഉള്ള മണ്ണിൽ ഇതിന്റെ പൂക്കൾക്ക് നീല നിറവും ക്ഷാരം കൂടുതൽ ഉള്ള മണ്ണിൽ പിങ്ക് നിറവും ആയിരിക്കും. PH മൂല്യം അനുസരിച്ചാണ് സസ്യത്തിന്റെ ആരോഗ്യവും വളർച്ചയും.
മണ്ണും വളപ്രയോഗവും
ആദ്യമായിൽ ലാൻഡ് സ്കേപ്പിംഗ് ചെയ്യുന്ന സ്ഥലത്തുള്ള കുറ്റിച്ചെടികളും കളകളും മറ്റു പാഴ് വസ്തുക്കളും മാറ്റണം ഇതിനായി 1/2 അടി മുതൽ 1 അടി വരെ ആഴത്തിൽ മണ്ണ് മാറ്റി അവിടെ കളയില്ലാത്ത നല്ല മണ്ണ് നിറക്കാം . അല്ലെങ്കിൽ മണ്ണ് കിളച്ചു അതിലെ അനാവശ്യ വസ്തുക്കൾ മാറ്റി അനുയോജ്യമായ രീതിയിൽ തയാർ ചെയ്യാം .
നല്ല വളക്കൂറുള്ള മണ്ണിൽ കാലി വളം ചേർക്കേണ്ടതില്ല കാലി വളത്തിൽ കളകളുടെ വിത്തുകൾ ഉണ്ടാവും അതിനാല കള മാറ്റാൻ പ്രയാസമാകും ഇനി കാലി വളം ചേർക്കുകയാണെങ്കിൽ ഒന്നോ രണ്ടോ ആഴ്ച്ച നിലം നനക്കേണ്ടി വരും അപ്പോൾ കളകൾ മുളച്ചു വരുകയും അതിനെ വേരോടെ പിഴുതു മാറ്റാൻ പറ്റുകയും ചെയ്യും .നിലം നിരപ്പാക്കി അതിൽ വെള്ളം കെട്ടി കിടക്കാത്ത രീതിയിൽ ചരിവ് കൊടുത്തു മണ്ണൊലിപ്പ് തടയാനുള്ള ക്രമീകരണങ്ങൾ ചെയ്യണം മണ്ണിനോടൊപ്പം മണൽ ജൈവ വളം ചകിരിചോർ, അല്ലെങ്കിൽ രാസ വളം ഇവ ചേർത്ത് സജ്ജമാക്കാം. ചിതലിന്‍റെ നശീകരണത്തിനായി പ്രതിവിധികൾ ചെയ്യണം . ഇതിനു വേണ്ടി വേപ്പിൻ പിണ്ണാക്ക് മണ്ണിൽ ചേർക്കുന്നത് നല്ലതാണ്.

St.Michael's CSI Church Kollad: Youth Song by Rev.Shibu P.L.

Youth Conference 2015(Theme song) <<< Link (Sheet Music)

Thursday, July 23, 2015

ST.MICHAEL'S C.S.I. CHOIR,KOLLAD:  Casio AP250 Digital PianoSome top-of-...

ST.MICHAEL'S C.S.I. CHOIR,KOLLAD:  Casio AP250 Digital Piano
Some top-of-...
:  Casio AP250 Digital Piano Some top-of-the-range instruments would be proud to boast the authentic power of expression and n...

Saturday, July 18, 2015

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here)

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here)

Sunday, July 12, 2015

ബഹുമാനപ്പെട്ട മുഖ്യന്ത്രി അറിയുവാന്‍,












































പ്രിയമുള്ളവരേ,

അഴിമതി കൊണ്ട് പൊരുതി മുട്ടിയ നമ്മുടെ നാട്ടിൽ ഏക ആശ്വാസം ആത്മാർഥമായി ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരാണ്. അത്തരത്തിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീ ഋഷിരാജ് സിംഗ് ഐപിഎസ്. ട്രാൻസ്പോർട്ട് കമ്മിഷണർ ആയി ചാർജ് എടുത്ത ശേഷം അദ്ദേഹം കേരളത്തില കൊണ്ട് മാറ്റങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അവിടെ അധിക കാലം തുടരാൻ അനുവദിച്ചില്ല. പിന്നീട് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ചുമതല ലഭിച്ചു. ഇപ്പോൾ അവിടെ നിന്നും മാറ്റിയിരിക്കുന്നു !!

ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഓഫീസില്‍ നടന്ന മോഷണം പിടികൂടിയതാണ് ഋഷിരാജ് സിംഗിനെതിരായ നടപടിക്ക് കാരണമായത്. (അത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ക്യാറ്ററിഗ് സ്ഥാപനമായ സ്‌കൈ ഷെഫിന്റെ ഓഫീസില്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു) ഇവിടെ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടന്നതായി സിംഗ് റിപ്പോര്‍ട്ട് ചെയ്യുകയും അതേത്തുടര്‍ന്ന് സ്ഥാപനത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഗ്രൂപ്പിലെ പ്രമുഖനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്ഥാപനം വൈദ്യുതി മോഷ്ടിക്കുന്നത് സിംഗ് കണ്ടെത്തിയത്.
ഋഷിരാജ് സിംഗ് കെ.എസ്.ഇ.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് എത്തിയശേഷം 66.84 കോടിയുടെ വൈദ്യുതി മോഷണമാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും വൈദ്യുതി മോഷണം ഉള്‍പ്പെടെ അദ്ദേഹം പിടികൂടിയിരുന്നു.

ഇത്തരം നടപടികൾ, ആത്മാർഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തില്ലേ?  ഇതിനെതിരെ നമുക്കും പ്രതികരിക്കണ്ടേ? എല്ലാവരും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുക....പ്രതിഷേധിക്കുക !

നിങ്ങൾ ചെയ്യേണ്ടത്: താഴെ കാണുന്ന ഇമെയിൽ കോപ്പി ചെയ്ത് ബഹു: മുഖമന്ത്രിയുടെ chiefminister@kerala.gov.in , oc@oommenchandy.net എന്നീ ഇമെയില്‍ ഐഡികളിലേക്ക് മെയില്‍ ചെയ്യുക. മെയില്‍ ചെയ്തവര്‍ ഇവിടെ കമന്റ് ഇട്ടു അറിയിക്കുക. എല്ലാവരും സഹകരിക്കുക.
----------------------------------------------------------------------------------------------------------------
To: chiefminister@kerala.gov.in , oc@oommenchandy.net
sub: ഋഷിരാജ് സിംഗിനെ തിരിച്ചെടുക്കുക 
ബഹുമാനപ്പെട്ട മുഖ്യന്ത്രി അറിയുവാന്‍,
സര്‍,
ഒരു പ്രധാന വിഷയം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. നമ്മുടെ നാട്ടില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന, അതിനു ആഗ്രഹിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ മാത്രമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് ശ്രീ ഋഷിരാജ് സിംഗ്. ഇദ്ദേഹത്തെ പോലുള്ള മികച്ച ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റുന്നതില്‍ ഞങ്ങള്‍ പൊതുജനങ്ങള്‍ക്ക് തീര്‍ച്ചയായും നിരാശയുണ്ട്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും വൈദ്യുതി മോഷണം പിടികൂടിയതാണോ അദ്ദേഹം ചെയ്ത തെറ്റ്? കുറ്റവാളി ആരായാലും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയെ തീരൂ. അല്ലാതെയുള്ള വേര്‍തിരിവുകളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. 
ശ്രീ ഋഷിരാജ് സിംഗിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തില്‍ ഒരു പൌരന്‍ എന്ന നിലയില്‍ എന്റെ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തെ പഴയ സ്ഥാനത്തേക്ക് തന്നെ തിരികെ കൊണ്ട് വരാനും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
പേര്: 
സ്ഥലം:

Friday, July 10, 2015

എന്താണ് വ്യാപം അഴിമതി ?

കുറച്ചു നാളായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് 'വ്യാപം അഴിമതി'. എന്താണ് വ്യാപം അഴിമതി എന്ന് നോക്കാം : മധ്യപ്രദേശിലെ വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതിയുടെ ചുരുളുകളഴിയുന്നത്.
അടിസ്ഥാന യോഗ്യതയില്ലാത്ത ഡോക്ടര്‍മാറുടെ അബദ്ധങ്ങളെ തുടര്‍ന്ന് സ്വന്തം അമ്മയുടെ ജീവന്‍ നഷ്ടമായതോടെ ആശിഷ് ചതുര്‍വ്വേദി എന്ന ഇരുപതുകാരന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. അങ്ങനെ ആശിഷ് ചതുര്‍വേദി നടത്തിയ അന്വേഷണങ്ങളാണ് രാജ്യത്തെ ഞെട്ടിച്ച വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നത്. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചു.
യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം മിടുക്കരായ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിക്കല്‍, ഉത്തരകടലാസുകള്‍ മാറ്റി പകരം ശരി ഉത്തരം മാത്രം എഴുത്തിയ ഉത്തരകടലാസുകള്‍ വെക്കല്‍, കോപ്പിയടിക്കാന്‍ അവസരം നല്‍ക്കല്‍ തുടങ്ങിയ രീതികളിലുടെയാണ് തട്ടിപ്പുകള്‍ നടത്തിയത്. മെഡിക്കല്‍ പ്രവേശനപരീക്ഷക്കിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ വരെ പരീക്ഷ എഴുതികൊടുക്കുന്ന സംഭവം വരെയുണ്ടായി. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്. പ്രധാനമായും ഇടനിലക്കാരിലൂടെയാണ് തട്ടിപ്പുകള്‍ മുഴുവനും നടന്നത്.
ആശിഷ് ചതുര്‍വ്വേദിയുടെ ശ്രമങ്ങളെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 45ലേറെ പേരാണ് ദൂരൂഹമായി മരിച്ചത്. പേരിന് പോലീസ് സുരക്ഷയുണ്ടെങ്കിലും തന്റെ ജീവനും തുലാസിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ആശിഷ് ചതുര്‍വേദിയുടെ പോരാട്ടം. പല 'പ്രമുഖന്മാരും' ആരോപണ വിധേയര്‍ ആയതിനാല്‍ കേസ് ഇഴഞ്ഞു നീങ്ങുകയാണ്.
__________________________________________________________________
ഇതാണ് ഇന്ത്യ....ഇവിടെ 21 വ്യാജ സര്‍വ്വകലാശാലകള്‍ ഉണ്ട്. (അതില്‍ ഒരെണ്ണം കേരളത്തില്‍ ആയിരുന്നു) കാശ് കൊടുത്താല്‍ ഏത് തരം സര്‍ട്ടിഫിക്കറ്റും ആരെ കൊണ്ട് വേണേലും അറ്റസ്റ്റ് ചെയ്ത് കിട്ടും. SSLC തോറ്റവന് വരെ ഇവിടെ ഡോക്റ്റര്‍ ആകാം. മുമ്പൊരു കണക്കെടുപ്പില്‍ കേരളത്തില്‍ 40,000 ത്തോളം വ്യാജ ഡോക്റ്റര്‍മാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു !! ഓരോ വര്‍ഷവും സമാന തട്ടിപ്പുകള്‍ നടക്കുന്നു .... തടയാന്‍ ആരുമില്ല !!
ഇത്തരം ഡോക്റ്റര്‍മാരുടെ കീഴില്‍ ചികില്‍സിക്കപ്പെടുന്ന രോഗികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.... ജീവനും കൊണ്ടുള്ള കളിയാണ് ഇവരൊക്കെ കളിക്കുന്നത്....എല്ലാം പണത്തിനു വേണ്ടി മാത്രം... അവിടെ മറ്റൊന്നിനും സ്ഥാനമില്ല !!
എന്നെങ്കിലും നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം... അവസരം ലഭിച്ചാല്‍ അന്ന് നമുക്കും ഒരു ആശിഷ് ചതുര്‍വേദി ആകാന്‍ ശ്രമിക്കാം...

Sunday, July 5, 2015

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ: SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി നമ്മ...
ഒരുപാട് കാര്യങ്ങള്‍ ചെയ്യാവുന്ന ഒരൊറ്റ സോഫ്റ്റ്‌വെയര്‍ നമ്മള്‍ പലരും ആഗ്രഹിക്കുന്നവരാണ്..ഓരോന്നിനും ഓരോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചെയ്യുന്നതിനേക്കാള്‍ ഒട്ടു മിക്ക പ്രോഗ്രാമുകള്‍ എല്ലാം ഒരൊറ്റ സോഫ്റ്റ്‌വെയറില്‍ തന്നെ ലഭിച്ചാല്‍ നമ്മള്‍ ഹാപ്പി ആവും..
അതുപോലെ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്,..


Movavi എന്ന പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനി അവരുടെ പ്രസിദ്ധ സോഫ്റ്റ്‌വെയര്‍ ആയ വീഡിയോ സ്യൂട്ട് ഒരു സ്പെഷ്യല്‍ എഡിഷന്‍ ആയി ഇപ്പോള്‍ നമുക്ക് തിളച്ചും ഫ്രീയായി നല്‍കുന്നുണ്ട്..മാര്‍ക്കറ്റില്‍ നൂറ് ഡോളര്‍ വിലയാണ് ഈ സോഫ്റ്റ്‌വെയറിനു എന്നറിയുമ്പോള്‍ തന്നെ സോഫ്റ്റ്‌വെയറിന്റെ ഗുണമേന്മ മനസിലാക്കാം...
ഇതിന്‍റെ ഉപയോഗങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം..

  • 180 മീഡിയ ഫോര്‍മാറ്റുകളിലേക്ക് വീഡിയോ ആന്‍ഡ്‌ ഓഡിയോ കണ്‍വേര്‍ട്ട് ചെയ്യാം..
  • ഏതു മൊബൈല്‍ ഡിവൈസുകളിലെക്കും , ടാബ്ലാട്ടുകളിലെക്കും ഗെയിം കൊണ്സോളിലെക്കും ഫയലുകള്‍ കണ്‍വേര്‍ട്ട് ചെയ്യാം..
  • വീഡിയോയും ഓഡിയോയും പവര്‍ഫുള്ളായി എഡിറ്റിംഗ് ടൂള്‍സ് വെച്ച് എഡിറ്റിംഗ് നടത്താം..
  • 2D മൂവികൾ 3D മൂവിയാക്കി എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം..3D മൂവി എഡിറ്റ്‌ ചെയ്യാം..
  • നിങ്ങളുടെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന എന്ത് വീഡിയോ ഫോര്‍മാറ്റും ഓഡിയോ ഫോര്‍മാറ്റും എളുപ്പം റെക്കോര്‍ഡ്‌ ചെയ്യാം..
  • സി ഡി റൈറ്റിംഗ് ചെയ്യാം..സി ഡി അല്ലെങ്കില്‍ ഡി വി ഡി കോപ്പി ചെയ്യാം..
  • ഓണ്‍ലൈന്‍ വഴി വളരെ എളുപ്പത്തില്‍ വീഡിയോ ആന്‍ഡ്‌ ഓഡിയോ ഷെയര്‍ ചെയ്യാം..
അങ്ങിനെ ഒട്ടനവധി പ്രോഗ്രാമുകള്‍ ഒരൊറ്റ സോഫ്റ്റ്‌വെയറില്‍..പെട്ടെന്ന് തന്നെ ഈ സോഫ്റ്റ്‌വെയര്‍ സ്വന്തമാക്കൂ...
ഇതിനായി ആദ്യം ഇവിടെ പോയി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക..
ശേഷം കമ്പനിയുടെ പ്രോമോ പേജില്‍ പോയി നിങ്ങളുടെ പേര് വാലിഡ്‌ ആയ ഇമെയില്‍ ഐ ഡി എന്നിവ കൊടുത്ത് GET MOVAVI VIDEO SUITE എന്നതില്‍ ക്ലിക്കുക..പത്തു മിനിട്ടിനുള്ളില്‍ നിങ്ങളുടെ ഈമെയിലില്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സീരിയല്‍ കീ എത്തുന്നതാണ്..



Thursday, July 2, 2015

Poison ...



 നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ആകര്‍ഷകങ്ങളായ നിറങ്ങളിലും മനോഹരങ്ങളായ കുപ്പികളിലും എത്തുന്ന എനര്‍ജി ഡ്രിങ്കുകള്‍ കൊതിയോടെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. പലരും അതിനു അടിമകള്‍ ആണെന്നു തന്നെയും പറയാം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം ഒരുലക്ഷത്തി എന്‍പതിനായിരത്തിലധികം പേരുടെ ജീവന്‍ എടുക്കുന്നു എന്നാണ്.
എനര്‍ജി ഡ്രിങ്കുകളുടെ നിരന്തര ഉപയോഗം മൂലം പിടിപെടുന്ന പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് ഇത്തരം മരണങ്ങളുടെ ഒക്കെ ഹേതു. ഫിസി ഡ്രിങ്ക്, ഫ്രൂട്ട് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ്, ഐസ് ടീ എന്നിവയൊക്കെ ഇത്തരം വില്ലന്മാരില്‍ പെടുന്നു എന്നാണു സര്‍ക്കുലേഷന്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിറങ്ങള്‍ കലര്‍ത്തിയ മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്കു കാരണമാകുന്നു. ഇത്തരം ഡ്രിങ്കുകളിലെ ഗ്ലൈക്കീമിയ ഇന്ഡക്സ് ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ത്തുകയും  പെണ്‍കുട്ടികളില്‍ നേരത്തെ ഉള്ള  ആര്‍ത്തവത്തിനും, ബ്രസ്റ്റ് കാന്‍സറിനും ഉള്ള സാധ്യത കൂട്ടുന്നു. ശരീരത്തിലെ ടിലോമിയരുകള്‍ ചെറുതാകുന്നതിനും എളുപ്പം വാര്‍ധക്യം ബാധിക്കുന്നതിനും വാര്‍ധക്യ അവസ്ഥയിലെ  രോഗങ്ങളായ അല്‍ഹൈമെഴ്സ്, ഡയബറ്റിസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ചെറുപ്പത്തിലെ തന്നെ പിടിപെടുന്നതിനും കാരണമാകുന്നുണ്ട്. അകാലമരണത്തിനു തന്നെ ഇവ വഴിയൊരുക്കുന്നു എന്ന് നമ്മളില്‍ പലരും അറിയുന്നില്ല .
ശരീരത്തിനു യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം ഉത്പ്പന്നനങ്ങളെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ നമ്മള്‍ ശീലിക്കണം. കുപ്പിയില്‍ നിറച്ച കൊലയാളികളെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക ആരോഗ്യവും ആയുസ്സുമുള്ള ജീവിതങ്ങള്‍ ഇവയ്ക്കു മുന്നില്‍ അടിയറവു പറയാനുള്ളതല്ല.

Sunday, June 21, 2015

യുവജനപ്രസ്ഥാനം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്

കൊല്ലാട് ഇടവകയിലെ ഈ വർഷത്തെ യുവജനപ്രസ്ഥാനം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ആരാധനയ്ക്ക് ശേഷം നടത്തപ്പെട്ടു.ഇടവക വികാരി പി.എൽ.ഷിബു അച്ചൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹായിടവക യുവജനപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ്‌ ശ്രീ.അനീഷ്‌ പാപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു.യുവജനങ്ങളുടെ കയ്യെഴുത്ത് മാസികയുടെ പ്രകാശനവും ശ്രീ.അനീഷ്‌ പാപ്പച്ചൻ നിർവ്വഹിച്ചു . ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ(കൈക്കാരൻ), ശ്രീമതി.മറിയാമ്മ ജോണ്‍സൻ(സഭാ സെക്രട്ടറി), ശ്രീമതി.സുജാ മോൻസി (ചർച്ച് കമ്മിറ്റി അംഗം), ശ്രീ.കുര്യൻ കെ.പോൾ(വൈസ് പ്രസിഡന്റ്‌) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

സ്വാഗതം: ലിബിത സാമോൾ ഐസക്ക് 
 ഇടവക വികാരി പി.എൽ.ഷിബു അച്ചൻ



 ശ്രീ.അനീഷ്‌ പാപ്പച്ചൻ
 കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്യുന്നു.

ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ(കൈക്കാരൻ)

 ശ്രീമതി.മറിയാമ്മ ജോണ്‍സൻ(സഭാ സെക്രട്ടറി)

 ശ്രീമതി.സുജാ മോൻസി (ചർച്ച് കമ്മിറ്റി അംഗം)


 ശ്രീ.കുര്യൻ കെ.പോൾ(വൈസ് പ്രസിഡന്റ്‌)

 നന്ദി:ഷൈൻ പള്ളിക്കുന്നേൽ 


Sunday, June 7, 2015

CSI Youth Movement Committee 2015


ഇന്ന് ആരാധനാ മദ്ധ്യേ പുതിയ ഭാരവാഹികളെ ഇടവക വികാരി റവ.പി.എൽ.ഷിബു അച്ചൻ പ്രാർത്ഥിച്ച് പ്രതിഷ്ഠിച്ചു

Sunday, April 5, 2015

BEGINNER GUITAR

അപ്പോസ്തലന്മാർ

അപ്പോസ്തലന്മാർ

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തിയുണ്ട്. ഇവർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അപ്പോസ്തലന്മാർക്ക് ചില അധികാരങ്ങൾ ക്രിസ്തു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1] യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. പത്രോസ് ആയിരുന്നു അപ്പോസ്തല സംഘത്തിന്റെ നേതാവ്. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ശ്ലീഹാ എന്ന അരമായ പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ലീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.

Thursday, April 2, 2015

യൂദ ഇസ്കര്യോത്തയുടെ ചരിത്രം

യൂദാസ് സ്കറിയോത്ത


Judas Iscariot (right), retiring from the Last Supper, painting by Carl Bloch, late 19th century
യേശുവിന്റെ 12 ശിഷ്യന്മാരിലൊരാളായിരുന്നു യൂദാസ് സ്കറിയോത്ത. യേശു ക്രിസ്തുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും ബൈബിൾ പറയുന്നു.
യേശു ക്രിസ്തുവിനെ യഹൂദർ ശിക്ഷയ്ക്കു വിധിച്ചപ്പോൾ അതിൽ മനംനൊന്ത് യൂദാസ് ആത്മഹത്യ ചെയ്തതായി മത്തായിയുടെ സുവിശേഷം പറയുന്നു. എന്നാൽ യേശുവിനെ ഒറ്റുകൊടുത്ത് ലഭിച്ച പ്രതിഫലം കൊണ്ട് യൂദാസ് ഒരു സ്ഥലം വാങ്ങി.അവിടെ അവൻ തലകുത്തി വീണ് വയർ പിളർന്ന് മരിച്ചെന്ന് അപ്പ. പ്രവർത്തനങ്ങളിൽ (1:18) പറയുന്നു. ഈ സ്ഥലം രക്തത്തിന്റെ വയൽ എന്നർത്ഥമുള്ള അക്കൽദാമ എന്നറിയപ്പെട്ടു.
യൂദാസിന്റെ സുവിശേഷം എന്നൊരു ഗ്രന്ഥം അടുത്തകാലത്ത് ഈജിപ്തിൽ നിന്നു കണ്ടെടുത്തു. യൂദാസും യേശു ക്രിസ്തുവുമായുള്ള ബന്ധത്തിന്റെ തീവ്രത ഈ പുസ്തകത്തിൽ കാണാമെന്ന് അവകാശപ്പെടുന്നു. ഡി.സി. ബുക്സ് ഇതിന്റെ മലയാള പരിഭാഷയും പഠനവും പുറത്തിറക്കി. മാധ്യമപ്രവർത്തകനായ മാനുവൽ ജോർജ്ജ് എഴുതിയ പഠനത്തിൽ യൂദാസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

യൂദാസിന്റെ സുവിശേഷം

യൂദാസിന്റെ സുവിശേഷം എന്നത് ഒരു പ്രശസ്തമായ ജ്ഞാനവാദഗ്രന്ഥമാണ്‌. ഈ സുവിശേഷം 1978 ലാണ് ഈജിപ്തിലെ മരുഭൂമികളിലൊന്നിൽ നിന്ന് കണ്ടെത്തിയത്. നാഷനൽ ജോഗ്രഫിക് ഇത് പഠനങ്ങൾക്കു വിധേയമാക്കിയ ശേഷം 2006 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. പുസ്തകം ഏറെ വിവാദങ്ങൾക്കു തുടക്കമിട്ടു. യൂദാസിന്റെ സുവിശേഷം എ.ഡി. 130-150 കാലത്ത് എഴുതപ്പെട്ടുവെന്നു കരുതുന്നു. ആദിമ ക്രൈസ്തവ സഭയുടെ പിതാവായിരുന്ന ഐറേനിയസ് എന്ന ബിഷപ്പ് എ.ഡി. 180ല് ഈ പുസ്തകത്തെപ്പറ്റി എഴുതിയിട്ടുണ്ട് എന്നത് അതിനും മുന്പ് ഈ ഗ്രന്ഥം എഴുതപ്പെട്ടു എന്നതിന്റെ തെളിവാണ്. യൂദാസ് സ്കറിയോത്തനേരിട്ടു എഴുതിയതാവാൻ തരമില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാരാവാം രചന നിർവഹിച്ചത്. നോസ്റ്റിക് (ജ്ഞാനവാദം) സുവിശേഷങ്ങളുടെ പട്ടികയിലാണ് ഈ സുവിശേഷത്തെയും മതപണ്ഡിതർ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂദാസ് സ്കറിയോത്തയേശുവിനെ ഒറ്റിക്കൊടുത്തത് യേശുവിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നുവെന്ന് സുവിശേഷം പറയുന്നു. യൂദാസ് സ്കറിയോത്ത യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നുവെന്നും സുവിശേഷം പഠിപ്പിക്കുന്നു. ഈ പുസ്തകത്തിന്റെ മലയാള വിവര്ത്തനം പത്രപ്രവർത്തകനായ മാനുവൽ ജോർജ് നിർഹവഹിച്ചു. യൂദാസിന്റെ ജീവിതം സംബന്ധിച്ച വിശദമായ പഠനവും ഡിസി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിലുണ്ട്.