കുറച്ചു നാളായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് 'വ്യാപം അഴിമതി'. എന്താണ് വ്യാപം അഴിമതി എന്ന് നോക്കാം : മധ്യപ്രദേശിലെ
വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും
നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ്
പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍
എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള
ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില
ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം
അഴിമതിയുടെ ചുരുളുകളഴിയുന്നത്.
അടിസ്ഥാന യോഗ്യതയില്ലാത്ത ഡോക്ടര്‍മാറുടെ അബദ്ധങ്ങളെ തുടര്‍ന്ന് സ്വന്തം അമ്മയുടെ ജീവന്‍ നഷ്ടമായതോടെ ആശിഷ് ചതുര്‍വ്വേദി എന്ന ഇരുപതുകാരന്‍
രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. അങ്ങനെ ആശിഷ് ചതുര്‍വേദി നടത്തിയ
അന്വേഷണങ്ങളാണ് രാജ്യത്തെ ഞെട്ടിച്ച വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നത്. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചു.
യഥാര്‍ഥ
വിദ്യാര്‍ഥികള്‍ക്ക് പകരം മിടുക്കരായ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ
എഴുതിപ്പിക്കല്‍, ഉത്തരകടലാസുകള്‍ മാറ്റി പകരം ശരി ഉത്തരം മാത്രം എഴുത്തിയ
ഉത്തരകടലാസുകള്‍ വെക്കല്‍, കോപ്പിയടിക്കാന്‍ അവസരം നല്‍ക്കല്‍ തുടങ്ങിയ രീതികളിലുടെയാണ് തട്ടിപ്പുകള്‍ നടത്തിയത്. മെഡിക്കല്‍ പ്രവേശനപരീക്ഷക്കിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ വരെ പരീക്ഷ എഴുതികൊടുക്കുന്ന സംഭവം വരെയുണ്ടായി. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്. പ്രധാനമായും ഇടനിലക്കാരിലൂടെയാണ് തട്ടിപ്പുകള്‍ മുഴുവനും നടന്നത്.
ആശിഷ് ചതുര്‍വ്വേദിയുടെ ശ്രമങ്ങളെ
തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 45ലേറെ
പേരാണ് ദൂരൂഹമായി മരിച്ചത്. പേരിന് പോലീസ് സുരക്ഷയുണ്ടെങ്കിലും തന്റെ
ജീവനും തുലാസിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ആശിഷ് ചതുര്‍വേദിയുടെ
പോരാട്ടം. പല 'പ്രമുഖന്മാരും' ആരോപണ വിധേയര്‍ ആയതിനാല്‍ കേസ് ഇഴഞ്ഞു
നീങ്ങുകയാണ്.
__________________________________________________________________
ഇതാണ് ഇന്ത്യ....ഇവിടെ 21 വ്യാജ സര്‍വ്വകലാശാലകള്‍
ഉണ്ട്. (അതില്‍ ഒരെണ്ണം കേരളത്തില്‍ ആയിരുന്നു) കാശ് കൊടുത്താല്‍ ഏത് തരം
സര്‍ട്ടിഫിക്കറ്റും ആരെ കൊണ്ട് വേണേലും അറ്റസ്റ്റ് ചെയ്ത് കിട്ടും. SSLC
തോറ്റവന് വരെ ഇവിടെ ഡോക്റ്റര്‍ ആകാം. മുമ്പൊരു കണക്കെടുപ്പില്‍ കേരളത്തില്‍
40,000 ത്തോളം വ്യാജ ഡോക്റ്റര്‍മാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു !! ഓരോ വര്‍ഷവും സമാന തട്ടിപ്പുകള്‍ നടക്കുന്നു .... തടയാന്‍ ആരുമില്ല !!
ഇത്തരം
ഡോക്റ്റര്‍മാരുടെ കീഴില്‍ ചികില്‍സിക്കപ്പെടുന്ന രോഗികളുടെ അവസ്ഥ
ഒന്നാലോചിച്ചു നോക്കൂ.... ജീവനും കൊണ്ടുള്ള കളിയാണ് ഇവരൊക്കെ
കളിക്കുന്നത്....എല്ലാം പണത്തിനു വേണ്ടി മാത്രം... അവിടെ മറ്റൊന്നിനും
സ്ഥാനമില്ല !!
എന്നെങ്കിലും നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം... അവസരം ലഭിച്ചാല്‍ അന്ന് നമുക്കും ഒരു ആശിഷ് ചതുര്‍വേദി ആകാന്‍ ശ്രമിക്കാം...
No comments:
Post a Comment