|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
പ്രിയമുള്ളവരേ,
അഴിമതി
കൊണ്ട് പൊരുതി മുട്ടിയ നമ്മുടെ നാട്ടിൽ ഏക ആശ്വാസം ആത്മാർഥമായി ജോലി
ചെയ്യുന്ന ചില ഉദ്യോഗസ്ഥരാണ്. അത്തരത്തിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീ ഋഷിരാജ് സിംഗ് ഐപിഎസ്.
ട്രാൻസ്പോർട്ട് കമ്മിഷണർ ആയി ചാർജ് എടുത്ത ശേഷം അദ്ദേഹം കേരളത്തില കൊണ്ട്
മാറ്റങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അവിടെ അധിക കാലം തുടരാൻ അനുവദിച്ചില്ല.
പിന്നീട് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ചുമതല ലഭിച്ചു. ഇപ്പോൾ അവിടെ
നിന്നും മാറ്റിയിരിക്കുന്നു !!
ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഓഫീസില്‍ നടന്ന മോഷണം പിടികൂടിയതാണ് ഋഷിരാജ് സിംഗിനെതിരായ നടപടിക്ക് കാരണമായത്. (അത് മുത്തൂറ്റ്
പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന
എയര്‍ലൈന്‍ ക്യാറ്ററിഗ് സ്ഥാപനമായ സ്‌കൈ ഷെഫിന്റെ ഓഫീസില്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു)
ഇവിടെ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടന്നതായി സിംഗ് റിപ്പോര്‍ട്ട്
ചെയ്യുകയും അതേത്തുടര്‍ന്ന് സ്ഥാപനത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഗ്രൂപ്പിലെ പ്രമുഖനെ അറസ്റ്റ്
ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍
ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍
തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ്
സ്ഥാപനം വൈദ്യുതി മോഷ്ടിക്കുന്നത് സിംഗ് കണ്ടെത്തിയത്.
ഋഷിരാജ് സിംഗ് കെ.എസ്.ഇ.ബിയുടെ ചീഫ്
വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് എത്തിയശേഷം 66.84 കോടിയുടെ വൈദ്യുതി മോഷണമാണ്
സംസ്ഥാനത്ത് കണ്ടെത്തിയത്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും
വൈദ്യുതി മോഷണം ഉള്‍പ്പെടെ അദ്ദേഹം പിടികൂടിയിരുന്നു.
ഇത്തരം
നടപടികൾ, ആത്മാർഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം
കെടുത്തില്ലേ? ഇതിനെതിരെ നമുക്കും പ്രതികരിക്കണ്ടേ? എല്ലാവരും രാഷ്ട്രീയ
ഭേദമന്യേ പ്രതികരിക്കുക....പ്രതിഷേധിക്കുക !
നിങ്ങൾ ചെയ്യേണ്ടത്: താഴെ കാണുന്ന ഇമെയിൽ കോപ്പി ചെയ്ത് ബഹു: മുഖമന്ത്രിയുടെ chiefminister@kerala.gov.in , oc@oommenchandy.net എന്നീ ഇമെയില്‍ ഐഡികളിലേക്ക് മെയില്‍ ചെയ്യുക. മെയില്‍ ചെയ്തവര്‍ ഇവിടെ കമന്റ് ഇട്ടു അറിയിക്കുക. എല്ലാവരും സഹകരിക്കുക.
----------------------------------------------------------------------------------------------------------------
To: chiefminister@kerala.gov.in , oc@oommenchandy.net
sub: ഋഷിരാജ് സിംഗിനെ തിരിച്ചെടുക്കുക
ബഹുമാനപ്പെട്ട മുഖ്യന്ത്രി അറിയുവാന്‍,
സര്‍,
ഒരു പ്രധാന വിഷയം
താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. നമ്മുടെ
നാട്ടില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന, അതിനു ആഗ്രഹിക്കുന്ന ഒട്ടേറെ
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവരെ അതില്‍ നിന്നും
പിന്തിരിപ്പിക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ മാത്രമാണ്. അതിന്റെ ഏറ്റവും
പുതിയ ഉദാഹരണം ആണ് ശ്രീ ഋഷിരാജ് സിംഗ്. ഇദ്ദേഹത്തെ പോലുള്ള മികച്ച
ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റുന്നതില്‍ ഞങ്ങള്‍ പൊതുജനങ്ങള്‍ക്ക്
തീര്‍ച്ചയായും നിരാശയുണ്ട്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും
വൈദ്യുതി മോഷണം പിടികൂടിയതാണോ അദ്ദേഹം ചെയ്ത തെറ്റ്? കുറ്റവാളി ആരായാലും
അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയെ തീരൂ. അല്ലാതെയുള്ള വേര്‍തിരിവുകളില്‍
ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.
ശ്രീ ഋഷിരാജ്
സിംഗിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്നും മാറ്റിയ
തീരുമാനത്തില്‍ ഒരു പൌരന്‍ എന്ന നിലയില്‍ എന്റെ പ്രതിഷേധം ഞാന്‍
അറിയിക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തെ പഴയ സ്ഥാനത്തേക്ക് തന്നെ തിരികെ
കൊണ്ട് വരാനും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
പേര്:
സ്ഥലം: |
No comments:
Post a Comment