Tuesday, July 28, 2015

Thursday, July 23, 2015

ST.MICHAEL'S C.S.I. CHOIR,KOLLAD:  Casio AP250 Digital PianoSome top-of-...

ST.MICHAEL'S C.S.I. CHOIR,KOLLAD:  Casio AP250 Digital Piano
Some top-of-...
:  Casio AP250 Digital Piano Some top-of-the-range instruments would be proud to boast the authentic power of expression and n...

Saturday, July 18, 2015

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here)

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here)

Sunday, July 12, 2015

ബഹുമാനപ്പെട്ട മുഖ്യന്ത്രി അറിയുവാന്‍,












































പ്രിയമുള്ളവരേ,

അഴിമതി കൊണ്ട് പൊരുതി മുട്ടിയ നമ്മുടെ നാട്ടിൽ ഏക ആശ്വാസം ആത്മാർഥമായി ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരാണ്. അത്തരത്തിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീ ഋഷിരാജ് സിംഗ് ഐപിഎസ്. ട്രാൻസ്പോർട്ട് കമ്മിഷണർ ആയി ചാർജ് എടുത്ത ശേഷം അദ്ദേഹം കേരളത്തില കൊണ്ട് മാറ്റങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ അവിടെ അധിക കാലം തുടരാൻ അനുവദിച്ചില്ല. പിന്നീട് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ചുമതല ലഭിച്ചു. ഇപ്പോൾ അവിടെ നിന്നും മാറ്റിയിരിക്കുന്നു !!

ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഓഫീസില്‍ നടന്ന മോഷണം പിടികൂടിയതാണ് ഋഷിരാജ് സിംഗിനെതിരായ നടപടിക്ക് കാരണമായത്. (അത് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ക്യാറ്ററിഗ് സ്ഥാപനമായ സ്‌കൈ ഷെഫിന്റെ ഓഫീസില്‍ ആണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു) ഇവിടെ ഒരു കോടി രൂപയുടെ വൈദ്യുതി മോഷണം നടന്നതായി സിംഗ് റിപ്പോര്‍ട്ട് ചെയ്യുകയും അതേത്തുടര്‍ന്ന് സ്ഥാപനത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഗ്രൂപ്പിലെ പ്രമുഖനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷി രാജ് സിംഗിനെ തല്‍സ്ഥാനത്തു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് സ്ഥാപനം വൈദ്യുതി മോഷ്ടിക്കുന്നത് സിംഗ് കണ്ടെത്തിയത്.
ഋഷിരാജ് സിംഗ് കെ.എസ്.ഇ.ബിയുടെ ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് എത്തിയശേഷം 66.84 കോടിയുടെ വൈദ്യുതി മോഷണമാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും വൈദ്യുതി മോഷണം ഉള്‍പ്പെടെ അദ്ദേഹം പിടികൂടിയിരുന്നു.

ഇത്തരം നടപടികൾ, ആത്മാർഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തില്ലേ?  ഇതിനെതിരെ നമുക്കും പ്രതികരിക്കണ്ടേ? എല്ലാവരും രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കുക....പ്രതിഷേധിക്കുക !

നിങ്ങൾ ചെയ്യേണ്ടത്: താഴെ കാണുന്ന ഇമെയിൽ കോപ്പി ചെയ്ത് ബഹു: മുഖമന്ത്രിയുടെ chiefminister@kerala.gov.in , oc@oommenchandy.net എന്നീ ഇമെയില്‍ ഐഡികളിലേക്ക് മെയില്‍ ചെയ്യുക. മെയില്‍ ചെയ്തവര്‍ ഇവിടെ കമന്റ് ഇട്ടു അറിയിക്കുക. എല്ലാവരും സഹകരിക്കുക.
----------------------------------------------------------------------------------------------------------------
To: chiefminister@kerala.gov.in , oc@oommenchandy.net
sub: ഋഷിരാജ് സിംഗിനെ തിരിച്ചെടുക്കുക 
ബഹുമാനപ്പെട്ട മുഖ്യന്ത്രി അറിയുവാന്‍,
സര്‍,
ഒരു പ്രധാന വിഷയം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയാണ് ഈ കത്ത് എഴുതുന്നത്. നമ്മുടെ നാട്ടില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന, അതിനു ആഗ്രഹിക്കുന്ന ഒട്ടേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ട്. അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ മാത്രമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ് ശ്രീ ഋഷിരാജ് സിംഗ്. ഇദ്ദേഹത്തെ പോലുള്ള മികച്ച ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ മാറ്റുന്നതില്‍ ഞങ്ങള്‍ പൊതുജനങ്ങള്‍ക്ക് തീര്‍ച്ചയായും നിരാശയുണ്ട്. പല വന്‍കിടക്കാരുടെയും രാഷ്ട്രീയക്കാരുടേയും വൈദ്യുതി മോഷണം പിടികൂടിയതാണോ അദ്ദേഹം ചെയ്ത തെറ്റ്? കുറ്റവാളി ആരായാലും അവര്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയെ തീരൂ. അല്ലാതെയുള്ള വേര്‍തിരിവുകളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. 
ശ്രീ ഋഷിരാജ് സിംഗിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തില്‍ ഒരു പൌരന്‍ എന്ന നിലയില്‍ എന്റെ പ്രതിഷേധം ഞാന്‍ അറിയിക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തെ പഴയ സ്ഥാനത്തേക്ക് തന്നെ തിരികെ കൊണ്ട് വരാനും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം,
പേര്: 
സ്ഥലം:

Friday, July 10, 2015

എന്താണ് വ്യാപം അഴിമതി ?

കുറച്ചു നാളായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് 'വ്യാപം അഴിമതി'. എന്താണ് വ്യാപം അഴിമതി എന്ന് നോക്കാം : മധ്യപ്രദേശിലെ വിവിധ കോഴ്‌സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് വ്യാപം. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതിയുടെ ചുരുളുകളഴിയുന്നത്.
അടിസ്ഥാന യോഗ്യതയില്ലാത്ത ഡോക്ടര്‍മാറുടെ അബദ്ധങ്ങളെ തുടര്‍ന്ന് സ്വന്തം അമ്മയുടെ ജീവന്‍ നഷ്ടമായതോടെ ആശിഷ് ചതുര്‍വ്വേദി എന്ന ഇരുപതുകാരന്‍ രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. അങ്ങനെ ആശിഷ് ചതുര്‍വേദി നടത്തിയ അന്വേഷണങ്ങളാണ് രാജ്യത്തെ ഞെട്ടിച്ച വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നത്. 2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചു.
യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം മിടുക്കരായ മറ്റു വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിക്കല്‍, ഉത്തരകടലാസുകള്‍ മാറ്റി പകരം ശരി ഉത്തരം മാത്രം എഴുത്തിയ ഉത്തരകടലാസുകള്‍ വെക്കല്‍, കോപ്പിയടിക്കാന്‍ അവസരം നല്‍ക്കല്‍ തുടങ്ങിയ രീതികളിലുടെയാണ് തട്ടിപ്പുകള്‍ നടത്തിയത്. മെഡിക്കല്‍ പ്രവേശനപരീക്ഷക്കിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ വരെ പരീക്ഷ എഴുതികൊടുക്കുന്ന സംഭവം വരെയുണ്ടായി. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നത്. പ്രധാനമായും ഇടനിലക്കാരിലൂടെയാണ് തട്ടിപ്പുകള്‍ മുഴുവനും നടന്നത്.
ആശിഷ് ചതുര്‍വ്വേദിയുടെ ശ്രമങ്ങളെ തുടര്‍ന്ന് ശ്രദ്ധിക്കപ്പെട്ട വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട 45ലേറെ പേരാണ് ദൂരൂഹമായി മരിച്ചത്. പേരിന് പോലീസ് സുരക്ഷയുണ്ടെങ്കിലും തന്റെ ജീവനും തുലാസിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ആശിഷ് ചതുര്‍വേദിയുടെ പോരാട്ടം. പല 'പ്രമുഖന്മാരും' ആരോപണ വിധേയര്‍ ആയതിനാല്‍ കേസ് ഇഴഞ്ഞു നീങ്ങുകയാണ്.
__________________________________________________________________
ഇതാണ് ഇന്ത്യ....ഇവിടെ 21 വ്യാജ സര്‍വ്വകലാശാലകള്‍ ഉണ്ട്. (അതില്‍ ഒരെണ്ണം കേരളത്തില്‍ ആയിരുന്നു) കാശ് കൊടുത്താല്‍ ഏത് തരം സര്‍ട്ടിഫിക്കറ്റും ആരെ കൊണ്ട് വേണേലും അറ്റസ്റ്റ് ചെയ്ത് കിട്ടും. SSLC തോറ്റവന് വരെ ഇവിടെ ഡോക്റ്റര്‍ ആകാം. മുമ്പൊരു കണക്കെടുപ്പില്‍ കേരളത്തില്‍ 40,000 ത്തോളം വ്യാജ ഡോക്റ്റര്‍മാര്‍ ഉള്ളതായി കണ്ടെത്തിയിരുന്നു !! ഓരോ വര്‍ഷവും സമാന തട്ടിപ്പുകള്‍ നടക്കുന്നു .... തടയാന്‍ ആരുമില്ല !!
ഇത്തരം ഡോക്റ്റര്‍മാരുടെ കീഴില്‍ ചികില്‍സിക്കപ്പെടുന്ന രോഗികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.... ജീവനും കൊണ്ടുള്ള കളിയാണ് ഇവരൊക്കെ കളിക്കുന്നത്....എല്ലാം പണത്തിനു വേണ്ടി മാത്രം... അവിടെ മറ്റൊന്നിനും സ്ഥാനമില്ല !!
എന്നെങ്കിലും നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം... അവസരം ലഭിച്ചാല്‍ അന്ന് നമുക്കും ഒരു ആശിഷ് ചതുര്‍വേദി ആകാന്‍ ശ്രമിക്കാം...

Sunday, July 5, 2015

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ: SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി നമ്മ...
ഒരുപാട് കാര്യങ്ങള്‍ ചെയ്യാവുന്ന ഒരൊറ്റ സോഫ്റ്റ്‌വെയര്‍ നമ്മള്‍ പലരും ആഗ്രഹിക്കുന്നവരാണ്..ഓരോന്നിനും ഓരോ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചെയ്യുന്നതിനേക്കാള്‍ ഒട്ടു മിക്ക പ്രോഗ്രാമുകള്‍ എല്ലാം ഒരൊറ്റ സോഫ്റ്റ്‌വെയറില്‍ തന്നെ ലഭിച്ചാല്‍ നമ്മള്‍ ഹാപ്പി ആവും..
അതുപോലെ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ പരിചയപ്പെടുത്തുന്നത്,..


Movavi എന്ന പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനി അവരുടെ പ്രസിദ്ധ സോഫ്റ്റ്‌വെയര്‍ ആയ വീഡിയോ സ്യൂട്ട് ഒരു സ്പെഷ്യല്‍ എഡിഷന്‍ ആയി ഇപ്പോള്‍ നമുക്ക് തിളച്ചും ഫ്രീയായി നല്‍കുന്നുണ്ട്..മാര്‍ക്കറ്റില്‍ നൂറ് ഡോളര്‍ വിലയാണ് ഈ സോഫ്റ്റ്‌വെയറിനു എന്നറിയുമ്പോള്‍ തന്നെ സോഫ്റ്റ്‌വെയറിന്റെ ഗുണമേന്മ മനസിലാക്കാം...
ഇതിന്‍റെ ഉപയോഗങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം..

  • 180 മീഡിയ ഫോര്‍മാറ്റുകളിലേക്ക് വീഡിയോ ആന്‍ഡ്‌ ഓഡിയോ കണ്‍വേര്‍ട്ട് ചെയ്യാം..
  • ഏതു മൊബൈല്‍ ഡിവൈസുകളിലെക്കും , ടാബ്ലാട്ടുകളിലെക്കും ഗെയിം കൊണ്സോളിലെക്കും ഫയലുകള്‍ കണ്‍വേര്‍ട്ട് ചെയ്യാം..
  • വീഡിയോയും ഓഡിയോയും പവര്‍ഫുള്ളായി എഡിറ്റിംഗ് ടൂള്‍സ് വെച്ച് എഡിറ്റിംഗ് നടത്താം..
  • 2D മൂവികൾ 3D മൂവിയാക്കി എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം..3D മൂവി എഡിറ്റ്‌ ചെയ്യാം..
  • നിങ്ങളുടെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്തുകൊണ്ടിരിക്കുന്ന എന്ത് വീഡിയോ ഫോര്‍മാറ്റും ഓഡിയോ ഫോര്‍മാറ്റും എളുപ്പം റെക്കോര്‍ഡ്‌ ചെയ്യാം..
  • സി ഡി റൈറ്റിംഗ് ചെയ്യാം..സി ഡി അല്ലെങ്കില്‍ ഡി വി ഡി കോപ്പി ചെയ്യാം..
  • ഓണ്‍ലൈന്‍ വഴി വളരെ എളുപ്പത്തില്‍ വീഡിയോ ആന്‍ഡ്‌ ഓഡിയോ ഷെയര്‍ ചെയ്യാം..
അങ്ങിനെ ഒട്ടനവധി പ്രോഗ്രാമുകള്‍ ഒരൊറ്റ സോഫ്റ്റ്‌വെയറില്‍..പെട്ടെന്ന് തന്നെ ഈ സോഫ്റ്റ്‌വെയര്‍ സ്വന്തമാക്കൂ...
ഇതിനായി ആദ്യം ഇവിടെ പോയി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക..
ശേഷം കമ്പനിയുടെ പ്രോമോ പേജില്‍ പോയി നിങ്ങളുടെ പേര് വാലിഡ്‌ ആയ ഇമെയില്‍ ഐ ഡി എന്നിവ കൊടുത്ത് GET MOVAVI VIDEO SUITE എന്നതില്‍ ക്ലിക്കുക..പത്തു മിനിട്ടിനുള്ളില്‍ നിങ്ങളുടെ ഈമെയിലില്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സീരിയല്‍ കീ എത്തുന്നതാണ്..



Thursday, July 2, 2015

Poison ...



 നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ആകര്‍ഷകങ്ങളായ നിറങ്ങളിലും മനോഹരങ്ങളായ കുപ്പികളിലും എത്തുന്ന എനര്‍ജി ഡ്രിങ്കുകള്‍ കൊതിയോടെ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. പലരും അതിനു അടിമകള്‍ ആണെന്നു തന്നെയും പറയാം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം ഒരുലക്ഷത്തി എന്‍പതിനായിരത്തിലധികം പേരുടെ ജീവന്‍ എടുക്കുന്നു എന്നാണ്.
എനര്‍ജി ഡ്രിങ്കുകളുടെ നിരന്തര ഉപയോഗം മൂലം പിടിപെടുന്ന പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് ഇത്തരം മരണങ്ങളുടെ ഒക്കെ ഹേതു. ഫിസി ഡ്രിങ്ക്, ഫ്രൂട്ട് ഡ്രിങ്ക്സ്, എനര്‍ജി ഡ്രിങ്ക്സ്, ഐസ് ടീ എന്നിവയൊക്കെ ഇത്തരം വില്ലന്മാരില്‍ പെടുന്നു എന്നാണു സര്‍ക്കുലേഷന്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിറങ്ങള്‍ കലര്‍ത്തിയ മധുരപാനീയങ്ങളുടെ അമിതോപയോഗം കുട്ടികളില്‍ പൊണ്ണത്തടിക്കു കാരണമാകുന്നു. ഇത്തരം ഡ്രിങ്കുകളിലെ ഗ്ലൈക്കീമിയ ഇന്ഡക്സ് ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ത്തുകയും  പെണ്‍കുട്ടികളില്‍ നേരത്തെ ഉള്ള  ആര്‍ത്തവത്തിനും, ബ്രസ്റ്റ് കാന്‍സറിനും ഉള്ള സാധ്യത കൂട്ടുന്നു. ശരീരത്തിലെ ടിലോമിയരുകള്‍ ചെറുതാകുന്നതിനും എളുപ്പം വാര്‍ധക്യം ബാധിക്കുന്നതിനും വാര്‍ധക്യ അവസ്ഥയിലെ  രോഗങ്ങളായ അല്‍ഹൈമെഴ്സ്, ഡയബറ്റിസ്, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവ ചെറുപ്പത്തിലെ തന്നെ പിടിപെടുന്നതിനും കാരണമാകുന്നുണ്ട്. അകാലമരണത്തിനു തന്നെ ഇവ വഴിയൊരുക്കുന്നു എന്ന് നമ്മളില്‍ പലരും അറിയുന്നില്ല .
ശരീരത്തിനു യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം ഉത്പ്പന്നനങ്ങളെ നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ നമ്മള്‍ ശീലിക്കണം. കുപ്പിയില്‍ നിറച്ച കൊലയാളികളെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക ആരോഗ്യവും ആയുസ്സുമുള്ള ജീവിതങ്ങള്‍ ഇവയ്ക്കു മുന്നില്‍ അടിയറവു പറയാനുള്ളതല്ല.